കടപ്പാട്ടൂരിനോട്‌ അവഗണന: ബിജെപി പഞ്ചായത്തംഗം 14ന്‌ ഉപവസിക്കുന്നു

Tuesday 11 October 2011 11:17 pm IST

പാലാ: കടപ്പാട്ടൂരിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച്‌ മുത്തോലി ഗ്രാമപഞ്ചായത്ത്‌ കടപ്പാട്ടൂറ്‍ വാര്‍ഡ്‌ അംഗം ടി.ടി.വിനീത്‌ 14ന്‌ കടപ്പാട്ടൂറ്‍ പാലം കവലയില്‍ ഉപവാസം അനുഷ്ഠിക്കും. രാവിലെ 7മുതല്‍ വൈകിട്ട്‌ 7 വരെയാണ്‌ ഉപവാസം. കടപ്പാട്ടൂറ്‍ പാലംപണി പൂര്‍ത്തീകരിക്കുക, ക്ഷേത്രത്തിലേക്കുള്ള റോഡുകള്‍ നവീകരിക്കുക, ശബരിമല ഇടത്താവളമായി പ്രഖ്യാപിച്ച കടപ്പാട്ടൂറ്‍ ക്ഷേത്രത്തില്‍ ആശുപത്രി ഉള്‍പ്പെടെ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക, ആരോഗ്യ ശുചീകരമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ ഉപവാസം. രാവിലെ ൭ന്‌ കടപ്പാട്ടൂറ്‍ എന്‍എസ്‌എസ്‌ കരയോഗം പ്രസിഡണ്റ്റ്‌ വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട്‌ 7 മണിക്ക്‌ നടക്കുന്ന സമാപനസമ്മേളനം ബിജെപി ജില്ലാ പ്രസിഡണ്റ്റ്‌ ഏറ്റുമാനൂറ്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ.നാരായണന്‍ നമ്പൂതിരി, അഡ്വ.എസ്‌.ജയസൂര്യന്‍, പ്രൊഫ.ബി.വിജയകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം.സന്തോഷ്കുമാര്‍, ജില്ലാ വൈസ്പ്രസിഡണ്റ്റ്‌ ടി.ആര്‍.നരേന്ദ്രന്‍, എന്‍.കെ.ശശികുമാര്‍, മണ്ഡലം പ്രസിഡണ്റ്റ്‌ പി.പി.നിര്‍മ്മലന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ബിജെപി, യുവമോര്‍ച്ച, മണ്ഡലം, ജില്ലാ നേതാക്കളായ കെ.എന്‍.മോഹനന്‍, സെബാസ്റ്റ്യന്‍ ജോസഫ്‌, പ്രഭാത്കുമാര്‍, പി.പി.രാജേന്ദ്രന്‍, മുരളി മേച്ചേരി, ജി.രണ്‍ജിത്‌, ടി.ഡി.ബിജു, ഗിരീഷ്കരൂറ്‍, പി.പി.വിജയന്‍, ജയകൃഷ്ണന്‍ രാമപുരം, ശുഭാ സുന്ദര്‍രാജ്‌, വത്സല ഹരിദാസ്‌, ലീല, ഹരി പടിഞ്ഞാറ്റിന്‍കര, സജന്‍ സെബാസ്റ്റ്യന്‍, സിജു കടപ്പാട്ടൂറ്‍, എന്‍.ആര്‍.ജയന്‍, എസ്‌.പ്രശാന്ത്‌ കടപ്പാട്ടൂറ്‍, ബേബി പള്ളിത്താഴെ, എസ്‌.അനൂപ്‌, ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍മാരായ ബിജു ഇടമറ്റം, സരീഷ്‌ എലിക്കുളം തുടങ്ങിയവര്‍ ഉപവാസസമരത്തെ അഭിസംബോധന ചെയ്തുകൊണ്ട്‌ സംസാരിക്കും.