കണ്ണൂര്‍: ഇന്നലെ അന്തരിച്ച മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി സ്ഥാപകനും മുന്‍മന്ത്രിയുമായ എം.വി. രാഘവന്റെ മൃതദേഹം സംസ്കരിച്ചു.
പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു പയ്യാമ്പലത്ത് പൊതു ശശ്മാനത്തിലാണ് സംസ്കരിച്ചത്. ഇന്നു രാവിലെ സി എം പി ജില്ലാ ഓഫീസിലും തുടര്‍ന്ന് ടൗണ്‍ സ്ക്വയറിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു.
കഴിഞ്ഞ ഏതാനും നാളായി അസുഖബാധിതനായിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗം പിടിപെട്ട അദ്ദേഹം രണ്ടു വര്‍ഷത്തോളമായി പൊതുരംഗത്ത് സജീവമല്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: