മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള 19 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ ധോണിയുടെ നേതൃത്വത്തിലുള്ള ടീമില്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള ബാറ്റ്സ്മാന് കെ.എല്‍ രാഹുല്‍, റയില്‍വേയ്സ് ലെഗ്സ്പിന്നര്‍ കരണ്‍ ശര്മഎന്നിവരെ ഉള്‍പെടുത്തിയിട്ടുണ്ട്. അതേസമയം കൈക്കുഴയ്ക്കേറ്റ പരിക്ക് വിട്ടുമാറാത്തതിനെ തുടര്‍ന്ന് ആദ്യ മത്സരത്തില്‍ ധോണി കളിച്ചേക്കില്ല. പകരം കോഹ്ലിയാകും ടീമിനെ നയിക്കുക. രണ്ട് വര്‍ഷത്തിന് ശേഷം ടെസ്റ്റ് ടീമിലേയ്ക്ക് പരിഗണിക്കപ്പെടുന്ന സുരേഷ് റെയ്നയും ടീമിലുണ്ട്.
ടീം: ധോണി, വിരാട് കോഹ്ലി, ശിഖര്‍ ധവാന്, മുരളി വിജയ്, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ, സുരേഷ് റെയ്ന, വൃദ്ധിമാന്‍ സാഹ, നമന്‍ ഓജ, ആര്. അശ്വിന്, കരണ്‍ ശര്‍മ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, വരുണ്‍ ആരോണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: