സിബിഐ അന്വേഷിക്കണം

Monday 10 November 2014 7:24 pm IST

കൊല്ലം: പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ.എം.മാണിക്ക് ഒരു കോടിരൂപ കൈക്കൂലി നല്‍കിയെന്ന ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജുരമേശന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മന്ത്രി രാജി വെയ്ക്കണമെന്ന് കേരളമദ്യവര്‍ജ്ജന ബോധവല്‍ക്കരണസമിതി കൊല്ലം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരന്തരം ടിവി ചാനലുകളില്‍ പ്രതികരിക്കുന്ന മദ്യനിരോധനസംഘടനാ നേതാക്കള്‍ മന്ത്രി കോഴ വാങ്ങിയ സംഭവത്തില്‍ മൗനം പാലിക്കുന്നത് വഞ്ചനയാണെന്നും കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ ബാര്‍കോഴ വിവരം പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും മുഖ്യമന്ത്രിയും മാണിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് ടി.കെ. ശിവന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം സംസ്ഥാനപ്രസിഡന്റ് സോമന്‍ പമ്പായികോഡ് ഉദ്ഘാടനം ചെയ്തു. അഡ്വ. നാസര്‍, അഡ്വ.ഹരിപ്രിയ, അഡ്വ. ലതിക, മാലൂര്‍ മസൂര്‍ഖാന്‍, വി.പുരുഷോത്തമന്‍, ജോണ്‍സണ്‍, നാസര്‍ അഹമ്മദ്, എ.അലിയാരുകുഞ്ഞ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.