ഓരോരുത്തരും ഏതുതലത്തില്‍ നില്ക്കുന്നുവോ അവിടെനിന്നും കൈപിടിച്ച് ഉയര്‍ത്തുന്നതിനുവേണ്ടി ഓരോരുത്തര്‍ക്കും ചേര്‍ന്ന വിധത്തിലുള്ള മാര്‍ഗ്ഗമാണ് ശ്രീകൃഷ്ണന് നല്‍കിയിട്ടുള്ളത്. ഒരാളുടെ മാര്‍ഗ്ഗം മറ്റൊരാള്‍ക്ക് അനുയോജ്യമായെന്നു വരില്ല. അയാള്‍ക്ക് ഇതു ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നുവരില്ല. അതു ഭഗവാന്റെയോ അവിടുത്തെ ഉപദേശങ്ങളുടെയോ കുറ്റമല്ല. അവരവര്‍ ഉള്‍ക്കൊണ്ടിരിക്കുന്ന സംസ്കാരത്തിന്റെ വ്യത്യാസമാണ്.
ശ്രീകൃഷ്ണപരമാത്മാവു സര്‍വരെയും ഉദ്ധരിക്കാന്വേണ്ടി വന്ന ആളാണ്. അവിടുത്തെ ശരിയായി മനസ്സിലാക്കാന്‍ ശ്രമിക്കാത്തതാണ് അവിടുത്തെ പ്രവൃത്തികളില്‍ സംശയം ജനിക്കുവാന്‍ കാരണം.
താഴത്തുനിന്നും ചുറ്റും നോക്കിയാല്‍ കുന്നും കുഴിയും കാടും നാടും മറ്റും കാണേണ്ടിവരും. എന്നാല്‍ വളരെ ഉയരത്തില്‍നിന്നു താഴേക്കു നോക്കുകയാണെങ്കില്‍ എല്ലാം വെറും പച്ചയായി, ഏകത്വമായി മാത്രമേ കാണുവാന്‍ സാധിക്കൂ.
അപ്പോള്‍ നമ്മള് എവിടെനിന്നു നോക്കുന്നു എന്നതാണു പ്രശ്നം. ശരിയായ കാഴ്ചപ്പാടോടെ നോക്കിയാല്‍ അവിടുത്തെ ഓരോ പ്രവൃത്തിയും നമ്മെ ആത്മതലത്തിലേക്കുയര്ത്തുവാന് വേണ്ടി ആയിരിന്നു എന്നു കാണുവാന്‍ പ്രയാസമില്ല. മറിച്ച് സംശയത്തിന്റെ കറപൂരുണ്ട കണ്ണുമായാണു നോക്കുന്നതെങ്കില്‍ എല്ലാം തെറ്റായേ തോന്നുകയുള്ളൂ.
അങ്ങനെയുള്ളവര്‍ക്ക് ആരിലും നന്മ കാണുവാന്‍ കഴിയില്ല. അതു ഈശ്വരന്റെ കുറ്റമല്ല. നമ്മള് ഉള്‍ക്കൊണ്ടിരിക്കുന്ന സംസ്കാരത്തിന്റെ കുറവാണ്. എന്നാല്‍ അങ്ങനെയുളളവരെയും ഉദ്ധരിക്കുവാനുള്ള മാര്‍ഗം അവിടുന്നു നല്‍കിയിട്ടുണ്ട്. ശ്രീകൃഷ്ണനെ ശരിയായി നമ്മള് ഉള്‍ക്കൊള്ളാതിരുന്നതാണ് നമ്മുടെ രാജ്യം ഇത്രയും അധഃപതിക്കുവാന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: