ജനവാസ മേഖലകളില്‍ കക്കൂസ് മാലിന്യങ്ങള്‍ തള്ളുന്നു

Monday 10 November 2014 9:29 pm IST

ചേര്‍ത്തല: ജനവാസ മേഖലകളില്‍ കക്കൂസ് മാലിന്യങ്ങള്‍ തള്ളുന്നതായി പരാതി. ചെങ്ങണ്ട മുതല്‍ മണപ്പുറം മുതലുള്ള സ്ഥലങ്ങളിലാണ് രാത്രിയുടെ മറവില്‍ ടിപ്പര്‍ ലോറികളില്‍ മാലിന്യങ്ങള്‍ തള്ളുന്നത്. കഴിഞ്ഞ ദിവസം രാത്രി മണപ്പുറത്ത് മാലിന്യം കയറ്റി വന്ന ലോറി തട്ടി സൈക്കിള്‍ യാത്രികന് പരിക്കേറ്റിരുന്നു. പലപ്പോഴും ക്വട്ടേഷന്‍, ഗുണ്ടാ സംഘളില്‍ പെട്ടവരാണ് ലോറിയുടെ ഡ്രൈവര്‍മാര്‍. മാലിന്യം നിക്ഷേപിക്കുന്നത് എതിര്‍ക്കുന്നവരെ കൈയേറ്റം ചെയ്യുന്ന സംഭവങ്ങള്‍ പതിവായതോടെ പേടികാരണം രാത്രിയായാല്‍  നാട്ടുകാര്‍ പുറത്തിറങ്ങാറില്ല. പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടികള്‍ ഉണ്ടായില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.