അനധികൃത മണ്ണ്/മണല്‍ കടത്ത് തടയാന്‍ സ്‌പെഷല്‍ സ്‌ക്വാഡ്

Monday 10 November 2014 9:32 pm IST

ആലപ്പുഴ: ജില്ലയിലെ അനധികൃത മണ്ണ്/മണല്‍ കടത്ത് തടയാനായി ഡെപ്യൂട്ടി കളക്ടര്‍ കെ.ആര്‍. ചിത്രാധരന്റെ നേതൃത്വത്തില്‍ അഞ്ചു സ്‌പെഷല്‍ സ്‌ക്വാഡുകളെ നിയോഗിച്ചതായും ഏഴ് വാഹനങ്ങള്‍ പിടിച്ചെടുത്തതായും ജില്ലാ കളക്ടര്‍ അറിയിച്ചു. പകലും രാത്രിയിലും സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നു. മാേവലിക്കര, ചുനക്കര, ചാരുംമൂട്, വള്ളിക്കുന്നം ഭാഗങ്ങളില്‍ പരിശോധന നടത്തി. നിയമപരമായി കൈവശം ഉണ്ടാകേണ്ട പി ഫോറം ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കാതിരുന്ന മണ്ണ്, മണല്‍, കരിങ്കല്ല് മുതലായവ അനധികൃതമായി കടത്തികൊണ്ടുപോയ ഏഴ് വാഹനങ്ങള്‍ പിടിച്ചെടുത്തു. അനധികൃത മണല്‍ വ്യാപാര കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി നടപടി സ്വീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.