സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിന് തിരിതെളിഞ്ഞു

Monday 10 November 2014 10:08 pm IST

സിബിഎസ്ഇ സംസ്ഥാന കലോത്സവം സി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരൂര്‍(മലപ്പുറം): കേരള സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ്‌സ് അസോസിയഷന്‍ 20-ാമത് സംസ്ഥാന കലോത്സവത്തിന് തിരിതെളിഞ്ഞു. തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. ജീവിതത്തെ സമ്പന്നമാക്കാനും സംസ്‌കരിക്കാനുമുള്ള മഹത്തായ മാര്‍ഗ്ഗമാണ് കലയെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. ടി.പി.എം ഇബ്രാഹിംഖാന്‍ അദ്ധ്യക്ഷത വഹിച്ചു.

സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഡോ. ഇന്ദിരാ രാജന്‍, എ. മൊയ്തീന്‍ കുട്ടി, കെ. മുഹമ്മദ് ഷാഫി, കേരള സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ്‌സ് അസോസിയഷന്‍ ട്രഷറര്‍ സി.എ എബ്രഹാം തോമസ്, വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ്, ഫാ. ബിജു മീനപ്പുഴ, എം. അബ്ദുള്‍ ഹമീദ്, കെഎസ്പിഎ തങ്ങള്‍, എ. ജോസ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാനത്തെ 114 വിദ്യാലയങ്ങളില്‍ നിന്നായി മൂവായിരത്തോളം കലാപ്രതിഭകള്‍ പങ്കെടുക്കുന്ന കലാമേള 12ന് സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.