പെരുമ്പാവൂര്‍ കൊലപാതകം: സുധാകരന്റെ ഗണ്‍മാനെ സസ്‌പെന്‍ഡ്‌ ചെയ്തു

Wednesday 12 October 2011 12:22 pm IST

തിരുവനന്തപുരം: പെരുമ്പാവൂരില്‍ ബസ് യാത്രക്കാരനെ പോക്കറ്റടി ആരോപിച്ച് തല്ലിക്കൊന്ന സംഭവത്തില്‍ കണ്ണൂര്‍ എം.പി സുധാകരന്റെ ഗണ്‍മാനെ സസ്‌പെന്‍ഡ്‌ ചെയ്‌തതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. രഘു നിരപരാധിയാണെന്ന്‌ അന്വേഷണത്തില്‍ തെളിഞ്ഞതായും മുഖ്യമന്ത്രി വിശദീകരിച്ചു. തലച്ചോറിനേറ്റ ക്ഷതമാണ്‌ രഘുവിന്റെ മരണകാരണമെന്ന്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. രഘുവിനെ തല്ലിക്കൊന്ന സംഭവത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് പെരുമ്പാവൂരില്‍ നടന്നത്. രഘുവിന്റെ കുടുംബത്തിനു വേണ്ട സഹായം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ടുംബത്തിന് ധനസഹായം നല്‍കുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.