ഇടുക്കി: സിപിഎം മൂലമറ്റം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെയും കണ്ടക്ടറെയും മര്‍ദ്ദിച്ചു.
ഏലപ്പാറ-തൊടുപുഴ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസിലെ ഡ്രൈവര്‍ ബെന്നി ജോസഫ് കണ്ടക്ടര്‍ ഷേണായി എന്നിവരെയാണ് സിപിഎം മൂലമറ്റം ഏരിയ സെക്രട്ടറി കെഎല്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവര്‍ ബെന്നിയെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയാണ് ആക്രമണം ഉണ്ടായത്.
അക്രമ സംഭവത്തില്‍ സിപിഎം മൂലമറ്റം ഏരിയ സെക്രട്ടറി കെഎല്‍ ജോസഫ്, കണ്ടാലറിയാവുന്ന മറ്റ് നാലുപേര്‍ക്കുമെതിരെ വാഗമണ്‍ പോലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. ഡ്യൂട്ടി തടസപ്പെടുത്തി കല്ലുപയോഗിച്ച് ആക്രമിച്ചു എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് വാഗമണ്‍ എസ്.ഐ ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: