ലണ്ടന്‍: എടിപി വേള്‍ഡ് ടൂര്‍ ഫൈനല്‍സിലെ ആദ്യ പോരാട്ടത്തില്‍ റോജര്‍ ഫെഡറര്‍ക്ക് വിജയം. ഗ്രൂപ്പ് ബിയില്‍ നടന്ന കളിയില്‍ എട്ടാം സീഡ് മിലോസ് റാവോനിക്കികെയാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച പാരീസ് മാസ്റ്റേഴ്സില്‍ റാവോനിക്കിനോടേറ്റ പരാജയത്തിനുള്ള പകരംവീട്ടലുകൂടിയായി ഫെഡററുടെ വിജയം. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ എതിരാളികയെ കീഴടക്കിയത്.
സ്കോര്‍: 6-1, 7-6 (7-0). മറ്റൊരു മത്സരത്തില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെ പരാജയപ്പെട്ടു. അഞ്ചാം സീഡ് ജപ്പാന്റെ കീ നിഷികോരിയാണ് ആറാം സീഡായ മുറെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തത്. സ്കോര്‍: 6-4, 6-4.
നൊവാക് ഡോക്കോവിച്ച്, സ്റ്റാനിസ്ലാവോ വാവ്റിങ്ക, തോമസ് ബര്‍ഡിച്ച്, മാരിന് സിലിക്ക് എന്നിവര്‍ ഗ്രൂപ്പ് എയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: