മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കരുത്തരും നിലവിലെ ചാമ്പ്യന്മാരുമായ അത്ലറ്റികോ മാഡ്രിഡിന് പരാജയം. റയല്‍ സോസിഡാഡാണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അത്ലറ്റികോയെ കീഴടക്കിയത്. കളിയുടെ പത്താം മിനിറ്റില്‍ സൂപ്പര്‍താരം മരിയോ മാന്‍സുകിച്ചിലൂടെ അത്ലറ്റികോ ലീഡ് നേടി. എന്നാല്‍ അഞ്ച് മിനിറ്റിനുശേഷം കാര്‍ലോസ് വെല സോസിഡാഡിന് സമനിലനേടിക്കൊടുത്തു.
എന്നാല്‍ കളിയുടെ 50-ാം മിനിറ്റില്‍ അത്ലറ്റികോ മാഡ്രിഡിന്റെ ഗ്വില്ലര്‍മോ സിക്വയ്റ ചുവപ്പുകാര്‍ഡ് കിട്ടി പുറത്തുപോയതോടെ അവര്‍ പത്തുപേരായി ചുരുങ്ങി. പിന്നീട് കളിയുടെ 82-ാം മിനിറ്റില്‍ ഇമാനോല് അഗിരറ്റക്സ് നേടിയ ഗോളിലൂടെ റയല്‍ സോസിഡാഡ് വിജയം പിടിച്ചെടുത്തു. നേരത്തെ പോയിന്റ് പട്ടികയില്‍ 19-ാം സ്ഥാനത്തായിരുന്ന സോസിഡാഡ് വിജയത്തോടെ 15-ാം സ്ഥാനത്തേക്കുയര്‍ന്നു.
അതേസമയം അത്ലറ്റിക് ബില്‍ബാവോയുമായി ഗോള്‍രഹിത സമനില പാലിച്ചതോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയരാനുള്ള അവസരം വലന്‍സിയ നഷ്ടമാക്കി. ഈ കളിയില്‍ വിജയിച്ചിരുന്നെങ്കില്‍ ബാഴ്സലോണയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി വലന്‍സിയക്ക് രണ്ടാം സ്ഥാനത്തെത്താന്‍ കഴിയുമായിരുന്നു. അതേസമയം സെവിയയെ 1-1ന് ാേലാവന്റെയും എസ്പാനിയോളിനെ 1-1ന് വിയ്യാറയലും സമനിലയില്‍ തളച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: