ഹൈദരാബാദ്: ദക്ഷിണമേഖലാ ഏകദിന ക്രിക്കറ്റില്‍ കേരളത്തിന് കൂറ്റന്‍ വിജയം. ഇന്നലെ നടന്ന കളിയില്‍ ഹൈദരാബാദിനെ 133 റണ്‍സിനാണ് കേരളം പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത കേരളം കെ.ബി. പവന് (106), രോഹന് പ്രേം (96), ക്യാപ്റ്റന്‍ സച്ചിന് ബേബി (42), റൈഫി വിന്‍സന്റ് ഗോമസ് (26) എന്നിവരുടെ മികച്ച ബാറ്റിംഗിന്റെ കരുത്തില്‍ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് അടിച്ചുകൂട്ടി. സഞ്ജു വി. സാംസണ് 12 റണ്‍സെടുത്ത് റണ്ണൗട്ടായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനെ 43.5 ഓവറില്‍ 188 റണ്‍സിന് എറിഞ്ഞിട്ടാണ് കേരളം ആധികാരിക വിജയം നേടിയത്. പുറത്താകാതെ 119 റണ്‍സെടുത്ത ആശിഷ് റെഡ്ഡി മാത്രമാണ് ഹൈദരാബാദ് നിരയില്‍ മികച്ച ബാറ്റിംഗ് കാഴ്ചവെച്ചത്. റെഡ്ഡിക്ക് പുറമെ (27), ഇബ്രാഹിം ഖലീല്‍ (11) എന്നിവര്‍ മാത്രമാണ് ഹൈദരാബാദ് നിരയില്‍ രണ്ടക്കം കടന്നത്. കേരളത്തിന് വേണ്ടി വിനോദ്കുമാര്‍, ബാസില്‍ തമ്പി, ഫബിദ് ഫറൂഖ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: