സോച്ചി: വിശ്വനാഥന് ആനന്ദും മാഗ്നസ് കാള്‍സണും തമ്മില്‍ നടക്കുന്ന ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ട് പോരാട്ടം ഇന്ന്. പോരാട്ടം രണ്ട് റൗണ്ട് പിന്നിട്ടപ്പോള്‍ കാള്സണ് ഒന്നര പോയിന്റും ആനന്ദിന് അര പോയിന്റുമാണുള്ളത്.
ആദ്യ ഗെയിമില്‍ വെള്ളക്കരുക്കള്‍കൊണ്ട് കളിച്ച ആനന്ദ് സമനില നേടി. എന്നാല്‍ രണ്ടാം ഗെയിമില്‍ വെള്ളക്കരുവിന്റെ ആനുകൂല്യം ലഭിച്ച കാള്സണ് 35 നീക്കങ്ങള്‍ക്കൊടുവില്‍ ആനന്ദിനെ പരാജയപ്പെടുത്തുകയായിരുന്നു.
ഇന്ന് വെള്ളക്കരുക്കള്‍ കൊണ്ടാണ് ആനന്ദ് കളിക്കുക. പോരാട്ടത്തില്‍ തിരിച്ചുവരവിന് ആനന്ദ് ഇന്ന് വിജയം അനിവാര്യമാണ്. കഴിഞ്ഞ തവണ ചെന്നൈയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ആനന്ദ് കാള്‍സനോട് പരാജയപ്പെട്ടാണ് ലോക കിരീടം അടിയറവുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: