ലണ്ടന്‍: യേശു മഗ്ദലന മറിയത്തെ വിവാഹം കഴിച്ചിരുന്നതായും അവര്‍ക്ക് കുട്ടികളുണ്ടായിരുന്നതായും പുരാരേഖ. ബ്രിട്ടീഷ് ലൈബ്രറിയിലെ പഴയ രേഖകള്‍ സൂക്ഷിച്ചിരുന്ന അറയില്‍ നിന്നാണ് ബൈബിള്‍ രചിച്ച അരാമിക് ഭാഷയിലുള്ള രേഖയുടെ വിവര്‍ത്തനം കണ്ടെത്തിയത്.
1500 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് ഈ രേഖ. പ്രൊഫ. ബാരി വില്‍സണ്‍, എഴുത്തുകാരന് സിംച്ചാ ജാക്കോബോവിക് എന്നിവര്‍ ഈ രേഖ ഇംഗഌഷിലേക്ക് ഇപ്പോള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. യേശുവിന് രണ്ടു കുട്ടികളുണ്ടായിരുന്നു, കന്യകാ മറിയം യേശുവിന്റെ അമ്മയല്ല ഭാര്യയായിരുന്നു. രേഖയില്‍ പറയുന്നു.
മേരി മഗ്ദലീനെ(മഗ്ദലന മറിയം)പ്പറ്റി മറ്റു പുസ്തകങ്ങളിലും പരാമര്‍ശമുണ്ട്.ഇവര്‍ യേശുവിനെ വിവാഹം കഴിച്ചിരുന്നതായി ഡാന്‍ ബ്രൗണിന്റെ ഡാവിഞ്ചി കോഡിലുണ്ട്. രേഖകളുടെ വിവര്‍ത്തനം പെഗാസസ് പുസ്തകമായി ഇറക്കുന്നുണ്ട്. ബുധനാഴ്ച ഇവര്‍ നടത്തുന്ന പത്രസമ്മേളനത്തില്‍ യേശുവിന്റെ കുട്ടികളുടെ പേരുകളും വെളിപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: