കോഴിക്കോട് നാലര വയസുകാരി കൂട്ടമാനഭംഗത്തിനിരയായി

Tuesday 11 November 2014 12:25 pm IST

കോഴിക്കോട്: നാദാപുരം പാറക്കടവിലെ ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിന് ഇരയായി. സ്കൂളില്‍ തന്നെയുള്ള രണ്ട് പത്താംക്ലാസ് വിദ്യാര്‍ത്ഥികളാണ് നാലര വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി ഇപ്പോള്‍ തലശേരിയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം പുറത്തറിഞ്ഞതോടെ രക്ഷിതാക്കളും നാട്ടുകാരും രാവിലെ മുതല്‍ സ്കൂള്‍ ഉപരോധിക്കുകയാണ്. കുറ്റക്കാരായ വിദ്യാര്‍ത്ഥികളെ സ്കൂളില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധം. രണ്ടാഴ്ച മുന്‍പാണ് വിദ്യാര്‍ത്ഥിനി ലൈംഗിക പീഡനത്തിനിരയായത്. ശരീരത്തിലും രഹസ്യഭാഗങ്ങളിലും വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. വൈദ്യപരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ സ്കൂള്‍ വളപ്പില്‍ തന്നെയുള്ള ഹോസ്റ്റലില്‍ കൂട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ഇവരെ കണ്ടാല്‍ തിരിച്ചറിയുമെന്ന് പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ രക്ഷിതാക്കളും സ്കൂള്‍ മാനേജ്മെന്റും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.