തിരുവനന്തപുരം: ബാര്‍ കോഴ ആരോപണം പ്രത്യേകസംഘം അന്വേഷിക്കണമെന്നും പറയുന്നവര്‍ കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്.
ബാര്‍ കോഴ ഇടപാടില്‍ ധനമന്ത്രി കെ.എം.മാണി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനോജ് വധക്കേസില്‍ കുടുങ്ങുന്നത് സിപിഐമ്മുകാര്‍ മാത്രമാകുമെന്നു കരുതിയാണ് സിബിഐയ്ക്ക് കൈമാറിയത്. എന്നാല്‍ ബാര്‍ കോഴ സിബിഐ അന്വേഷിച്ചാല്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ അകത്താകുമെന്ന് അറിയാവുന്നതിനാല്‍ സര്‍ക്കാര്‍ മടിച്ചു നില്‍ക്കുകയാണെന്നും മുരളീധരന് പറഞ്ഞു. ഒ.രാജഗോപാല്‍, പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ് എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: