കൊച്ചി: ക്യാമ്പസില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ തുടര്‍ന്നു വരുന്ന സാഹചര്യത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല വി സിയ്ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്.
വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം മൂലം ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്താനാകുന്നില്ലെന്ന കാരണം കാണിച്ച് കാലിക്കറ്റ് സര്‍വ്വകലാശാല വി സി ഡോ.അബ്ദുള്‍ സലാം സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.
ഓഫീസിന്റെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നതിനായി സര്‍വ്വകലാശാലയിലെ ജീവനക്കാര്‍ക്കും വേണ്ട സാഹചര്യം ഒരുക്കണമെന്നും കോടതി വിധിയില്‍ പറയുന്നു. ഇതിനായി വേണ്ട സുരക്ഷ ഒരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഹോസ്റ്റല്‍ പ്രശ്നങ്ങളെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: