വേനല്‍ക്കാലത്ത് സ്ത്രീകളെ ഏറെ അലട്ടുന്ന പ്രശ്നമാണ് മുടി കൊഴിച്ചില്‍. തല വിയര്‍ക്കുന്നതാണ് മുടി കൊഴിച്ചിലുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. വിയര്‍പ്പ് മുടിയ്ക്ക് ദോഷമാണ്. മുടിയിലെ വിയര്പ്പൊഴിവാക്കുന്നതിനുള്ള പ്രധാന വഴി മുടി ദിവസവും കഴുകുകയെന്നതാണ്. ചൂടുകാലത്ത് കഴിയുമെങ്കില്‍ രണ്ടു നേരം മുടി കഴുകുന്നത് നല്ലതാണ്. കഴിവതും തണുത്ത വെള്ളത്തില്‍ മുടി കഴുകാന്‍ ശ്രമിക്കണം.
ക്ലോറിനോ മറ്റു മാലിന്യങ്ങളോ മുടി കഴുകുന്ന വെള്ളത്തില്‍ ഇല്ലെന്ന് ഉറപ്പു വരുത്തുക. മുടിയില്‍ വേനല്‍ക്കാലത്ത് ഷാംപൂവിനേക്കാള്‍ ഹെര്‍ബല്‍ ഉല്പന്നങ്ങള് ഉപയോഗിക്കുക. കാരണം വേനല്‍ മുടിയെ വരണ്ടതാക്കുകയും ചെയ്യും. ഷാംപൂ ഉപയോഗിക്കുമ്പോള്‍ ഈ പ്രശ്നം വീണ്ടും രൂക്ഷമാകും.
മുടി അഴിച്ചിട്ടു യാത്ര ചെയ്യുന്നത് ഒഴിവാക്കുക. അതുപോലെ മുറുക്കി കെട്ടുകയുമരുത്. കാരണം മുടി മുറുകെക്കെട്ടിയാല് വായുസഞ്ചാരം കുറയും. നല്ലപോലെ മുടി ചീകുന്നത് തലയോടിലേക്കുള്ള രക്തസഞ്ചാരം വര്‍ദ്ധിപ്പിക്കും. മുടികൊഴിച്ചില്‍ കുറയ്ക്കും. മുടിവളര്‍ച്ചയ്ക്ക് സഹായിക്കും. വേനല്‍ക്കാലത്ത് മുടിയില്‍ ഹോട്ട് ഓയില്‍ മസാജ് ചെയ്യുക. ഇതിനു ശേഷം ആവി പിടിക്കുക. മുടികൊഴിച്ചില്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: