ശ്രീകൃഷ്ണന്റെ വ്യക്തിത്വത്തെപ്പറ്റി വലിയ സന്ദേഹം നിലവിലുണ്ട്. ഛാന്ദോഗേ്യാപനിഷത്തില് ഒരിടത്തു ദേവകീ പുത്രനായ കൃഷ്ണന് ഘോരനെന്നൊരു യോഗിയില്‍നിന്ന് ആത്മിയോപദേശം സ്വീകരിച്ചതായി പറഞ്ഞുകാണുന്നു. മഹാഭാരതത്തില്‍ കൃഷ്ണന് ദ്വാരകയിലെ രാജാവാണ്.
വിഷ്ണുപുരാണത്തില്‍ കൃഷ്ണന് ഗോപസ്ത്രീകളുമൊത്തു ക്രീഡിക്കുന്നതായി വര്‍ണ്ണിച്ചുകാണുന്നു. പിന്നെ, ഭാഗവതത്തിലും അവിടുത്തെ രാസലീലയുടെ സവിസ്തര വര്ണനയുണ്ട്.
നമ്മുടെ രാജ്യത്തു പുരാതനകാലങ്ങളില് മദനോത്സവം എന്നൊരുത്സവം നടന്നിരുന്നു. ഇതുതന്നെയാണ് പില്ക്കാലത്തു ദോലോത്സവമായി മാറ്റി കൃഷ്ണന്റെമേല് വെച്ചുകെട്ടിയത്. രാസലീല തുടങ്ങിയ കാര്യങ്ങള്‍ ഇതുപോലെ അവിടുത്തെമേല്‍ കെട്ടിവെച്ചതല്ലെന്നു തീര്‍ത്തുപറയാന്‍ ആര്‍ക്കുണ്ട് ധൈര്യം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: