പരാസ്യ ശക്തിര്‍ വിവിധൈവ ശ്രൂയതേ, ‘ ഭഗവാന്റെ ശക്തി ബഹുമുഖമാണ്’ എന്ന ശ്വേതാശ്വതരോപനിഷത്ത് പറയുന്നു. ഈ ശക്തികള്‍ വിവിധ വിതാനങ്ങളില്‍ വിവിധതരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മറ്റുള്ളതില്‍ നിന്നൊക്കെ വ്യത്യസ്തമായ രീതിയിലാണ് ജ്ഞാനത്തിന്റെ തലത്തില്‍ അതിന്റെ പ്രവര്‍ത്തനം. ആധ്യത്മികമായ അതീന്ദ്രിയ വിതാനത്തില്‍ ഈ ശക്തികള്‍ ശബളാഭമായ ആധ്യാത്മിക പ്രത്യക്ഷങ്ങള്‍ സൃഷ്ടിക്കുന്നു.
കൃഷ്ണാവബോധത്തില്‍ പൂര്‍ണത നേടുന്നവന് ഈ ശക്തിയെ മനസ്സിലാക്കാന്‍ കഴിയും. ഭൗതികതലത്തില്‍, ശരീരത്തെക്കാള്‍ ശ്രേഷ്ഠമാണ് ഇന്ദ്രിയങ്ങള്‍. തുടര്‍ന്ന് ക്രമത്തില്‍ മനസ്സും ബുദ്ധിയും, ഇങ്ങനെ ശ്രേഷ്ഠതതയുടെ പടവുകള്‍ ഉയര്‍ന്നുയര്‍ന്നു ആത്മാവിലെത്തുന്നു.
ആത്മാവ് ബുദ്ധിയെക്കാള്‍ ശ്രേഷ്ഠവും സൂക്ഷമതരവുമാണ്. ആധ്യാത്മികതലത്തില്‍ അഥവാ ആത്മാവ് അതിന്റെ മൗലികമായ ആധ്യാത്മിക വ്യക്തിത്വത്തില്‍ നിലകൊള്ളുമ്പോള്‍ അയാള്‍ ഹൃദ്യമായ പരമാതീന്ദ്രിയത്തിന് അതായത് ഭഗവാന് ഭക്തിയുതസേവനം അനുഷ്ഠിക്കുന്നു. ഈ ഭക്തിയുടെ സേവനത്തെ ഭഗവാന്റെ ആഹ്ലാദദായകമായ ശക്തി, അതായത് ഹ്ലാദിനീശക്തി ഉത്തേജിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: