ചെങ്ങന്നൂര്‍: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലഘട്ടത്തില്‍ താലൂക്കിലെ ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലെ ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായി ഹെല്‍പ്പ് ലൈന്‍ ടോള്‍ ഫ്രീ നമ്പര്‍ 18004251125 പ്രദര്‍ശിപ്പിക്കണമെന്ന് ഭക്ഷ്യോപദേശക ജാഗ്രതാ സമിതി യോഗം ആവശ്യപ്പെട്ടു. അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ഹോട്ടലുകളില്‍ ഭക്ഷണസാധനങ്ങളുടെ വിലവിവരം മലയാളം/ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പ്രദര്‍ശിപ്പിക്കണം.
നഗരത്തിലെ ഹോട്ടലുകള്‍, ബേക്കറികള്‍ മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സിവില്‍ സപ്ലൈസ്, ഫുഡ് സേഫ്റ്റി, ലീഗല്‍ മെട്രോളജി, ആരോഗ്യം, പോലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സ്ക്വാഡ് രൂപീകരിച്ച് പരിശോധനകള്‍ കര്‍ശനമാക്കും. ക്രമക്കേടുകള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കും. താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഗ്യാസ് ഏജന്‍സിയില്‍ ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ഐഒസി യുടെ പുതിയ ഒരു ഏജന്‍സി താലൂക്കില്‍ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ എ.ഷാജഹാന് അദ്ധ്യക്ഷത വഹിച്ചു. വിവിധ വകുപ്പ് മേധാവികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: