ആലപ്പുഴ: ഒരുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ചാപ്പലിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ദേശീയപാതയ്ക്ക് സമീപം പറവൂര്‍ ജങ്ഷനിലുള്ള സെന്റ് ജോസഫ് ചാപ്പലിനുള്ളില്‍ ചൊവ്വാഴ്ച രാത്രി 7.20 ഓടെയാണ് കുഞ്ഞിനെ കണ്ടത്. തുണിയില്‍ പൊതിഞ്ഞ നിലയില്‍ ഉപേക്ഷിച്ച കുഞ്ഞിന്റെ കരച്ചില് കേട്ട് വഴിയാത്രക്കാരാണ് പുന്നപ്ര പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി കുഞ്ഞിനെ ആലപ്പുഴ കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുഞ്ഞിനെ ഇന്ന് ശിശുക്ഷേമ സമിതി ഏറ്റെടുക്കും. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്ജിതമാക്കിതയാതി പുന്നപ്ര പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: