നെല്ലുലോറി വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്തു; വന്‍ ദുരന്തമൊഴിവായി

Tuesday 11 November 2014 9:36 pm IST

ലോറിക്ക് മുകളിലേക്ക് വീണ വൈദ്യുതി കമ്പികള്‍ കെഎസ്ഇബി അധികൃതര്‍ നീക്കം ചെയ്യുന്നു

അമ്പലപ്പുഴ: നെല്ലു കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്തു; ഒഴിവായത് വന്‍ ദുരന്തം. പുന്നപ്ര കുറവന്‍തോട് പഴയനടക്കാവ് റോഡില്‍ ചൊവ്വാഴ്ച വൈകിട്ട് നാലിനായിരുന്നു അപകടം. വെട്ടിക്കേരി പാടശേഖരത്ത് നിന്നും നെല്ലുമായി വന്ന ലോറിയാണ് പോസ്റ്റ് ഇടിച്ചു തകര്‍ത്തത്. ഇടിയുടെ ആഘാതത്തില്‍ വൈദ്യുത കമ്പികള്‍ കൂട്ടിമുട്ടി തീയും പുകയും ഉയര്‍ന്നത് ഭീതി പരത്തി. ഇടിച്ച വാഹനം പിന്നോട്ടെടുത്തപ്പോള്‍ പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിന് മുകളില്‍ വീഴുകയും ചെയ്തു. പത്തോളം കമ്പികളുള്ള ത്രീ ഫെയ്‌സ് കടന്നുപോകുന്ന പോസ്റ്റ് ഒടിഞ്ഞതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചു. സംഭവമറിഞ്ഞ് പുന്നപ്ര കെഎസ്ഇബി ഓഫീസില്‍ നിന്ന് അധികൃതരെത്തി ഫ്യൂസ് ഊരിയതിനാല്‍ വന്‍ ദുരന്തമൊഴിവായി. അപകടസമയം നിരവധി വാഹനങ്ങളും കാല്‍നട യാത്രികരും ഇതുവഴി കടന്നുപോയെങ്കിലും മറ്റ് അപകടങ്ങളൊന്നുമുണ്ടായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.