ഐസ്ക്രീം കേസ്: എ.സി.പി രാധാകൃഷ്‌ണപിള്ളയ്ക്കെതിരെ പരാതി

Wednesday 12 October 2011 1:32 pm IST

കോഴിക്കോട്‌: കോഴിക്കോട്‌ എസ്‌.എഫ്‌.ഐ വിദ്യാര്‍ത്ഥികള്‍ക്കു നേരെ വെടിവച്ച കേസില്‍ പ്രതിക്കൂട്ടിലായ അസിസ്റ്റന്റ്‌ കമ്മീഷണര്‍ രാധാകൃഷ്‌ണപിള്ളക്കെതിരെ ഐസ്ക്രീം കേസുമായി ബന്ധപ്പെട്ടും പരാതി. ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട്‌ രണ്ട്‌ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്‌ത കേസ്‌ അന്വേഷിച്ചതിന്റെ റിപ്പോര്‍ട്ട്‌ അന്വേഷണ ഉദ്യോഗസ്ഥന്‌ പകരം രാധാകൃഷ്‌ണപിള്ള കോടതിയില്‍ സമര്‍പ്പിച്ചുവെന്നാണ്‌ പരാതി. ഡിവൈ.എസ്‌.പി ജെയ്‌സണ്‍ എബ്രഹാമാണ്‌ കേസ്‌ അന്വേഷിച്ചത്‌. എന്നാല്‍ രാധാകൃഷ്‌ണപിള്ളയാണ്‌ ഈ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിച്ചതെന്നാണ്‌ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട്‌ ഹര്‍ജി നല്‍കിയ എന്‍.കെ.അബ്‌ദുള്‍ അസീസ്‌ കോഴിക്കോട്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കേസ് അട്ടിമറിച്ചുവെന്ന് നേരത്തെ റൌഫും ആരോപിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.