മുഹമ്മ: അഞ്ച് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധു കൂടിയായ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. മുഹമ്മ പഞ്ചായത്ത് ഒന്നാം വാര്‍ഡ് പൊറ്റയില്‍ ഷാരോണി (നന്ദു-19)വിനെയാണ് നാട്ടുകാര്‍ വീടുവളഞ്ഞ് പിടികൂടിയത്. കഴിഞ്ഞ ഒമ്പതിന് വീട്ടില്‍ ആരുമില്ലാതിരുന്ന സമയം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. സംഭവം പെണ്‍കുട്ടി വീട്ടിലറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ ഇയാള്‍ കളത്തിവീട്ടിലുള്ള ബന്ധുവിന്റെ വീട്ടില്‍ ഒളിവില്‍ പാര്‍ക്കുകയായിരുന്നു. സംഘടിച്ചെത്തിയ നാട്ടുകാര്‍ വീടുവളഞ്ഞ് ഇയാളെ പിടികൂടി മാരാരിക്കുളം പോലീസിന് കൈമാറി. മാരാരിക്കുളം പോലീസിന് വിട്ടുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: