ചെങ്ങന്നൂര്‍: സ്കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച 35 ലിറ്റര്‍ വ്യാജ ചാരായവുമായി ഒരാളെ ചെങ്ങന്നൂര്‍ എക്സൈസ് പിടികൂടി. മുളക്കുഴ പൂപ്പന്‍കര പുതുപ്പറമ്പില്‍ വീട്ടില്‍ സുഗതനെ (48) യാണ് എക്സൈസ് ഇന്‍സ്പക്ടര്‍ ജോസ് പ്രതാപിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ ആറിന് എംസി റോഡില്‍ മുളക്കുഴ പാറയ്ക്കല്‍ ജങ്ഷനില്‍ നിന്നും കണ്ണങ്കര ഭാഗത്തേക്കു പോകുന്ന റോഡില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയുടെ സ്കൂട്ടറും, 35 ലിറ്റര്‍ വ്യജചാരായവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടില്‍ വ്യാജചാരായം ഉണ്ടാക്കി സമീപപ്രദേശങ്ങളില്‍ വില്‍പ്പന നടത്തിവരികയാണ് ഇയാള്‍. നിരവധി അബ്കാരി കേസുകളിലെ പ്രതായാണെന്നും ഇന്‍സ്പക്ടര്‍ അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: