അമ്പലപ്പുഴ: പത്രപരസ്യം കണ്ട് വൃക്ക നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ ദമ്പതികള്‍ക്കെതിരെ അമ്പലപ്പുഴ പോലീസ് കേസെടുത്തു. റാന്നി സ്വദേശികളായ സന്തോഷ്, ഭാര്യ സന്ധ്യ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ആറ് മാസം മുന്‍പ് കാക്കാഴം മാജിദ മന്‍സില്‍ അബ്ദുള്‍ മാജിദില്‍ നിന്നാണ് 3.40 ലക്ഷം രൂപ തട്ടിയെടുത്തത്. ഇരു വൃക്കകളും തകരാറിലായ അബ്ദുള്‍ മാജിദിന്റെ മകന് അബ്ദുള്‍ മാലിക്കിന് ഒ പോസിറ്റീവ് വൃക്കകള്‍ ആവശ്യമുണ്ടെന്ന് പത്ര പരസ്യം നല്‍കിയിരുന്നു. ഇത് കണ്ടാണ് സന്തോഷും ഭാര്യ സന്ധ്യയും ഇവരെ സമീപിച്ചത്.
വൃക്കകള്‍ നല്‍കുന്നതിന് മുന്‍പ് വൃക്ക നല്‍കുന്നവരുടെ പോലീസ് ക്ലിയറന്‍സ് റിപ്പോര്‍ട്ട് ആവശ്യമാണ്. ഇതിനായി പത്തനംതിട്ട ഡിവൈഎസ്പിക്ക് അപേക്ഷ നല്കി. അന്വേഷണം നടക്കുന്നതിനിടയില്‍ ഇരുവരും അബ്ദുള്‍ മാജിദിനെ സമീപിച്ച് പണം ആവശ്യപ്പെട്ടു. ചികിത്സയ്ക്കായി പലരില്‍ നിന്ന് സമാഹരിച്ച പണം ഇവര്‍ക്ക് നല്കി. എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ ഇവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണന്ന് മനസിലായതിനാല്‍ വൃക്ക സ്വീകരിക്കാനാവില്ല.
ഇതിന്റെ അടിസ്ഥാനത്തില്‍ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ അടുത്ത ദിവസം നല്‍കാമെന്ന് പറഞ്ഞു. എന്നാല്‍ പറഞ്ഞ അവധിയിലും ഇരുവരും എത്താതിരുന്നതിനാല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: