റവന്യൂ ജില്ലാ കായികമേള : കാഞ്ഞിരപ്പള്ളി മുന്നില്‍തന്നെ

Tuesday 11 November 2014 9:55 pm IST

കോട്ടയം: ജില്ലാ സ്‌കൂള്‍ കായികമേള രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല 105 പോയിന്റുമായി മുന്നില്‍. 77 പോയിന്റുമായി തൊട്ടുപിന്നില്‍ ചങ്ങനാശേരി വിദ്യാഭ്യാസ ജില്ല. സ്‌കൂള്‍ തലത്തില്‍ കുറുമ്പനാടം സെന്റ് പീറ്റേഴ്‌സും കാഞ്ഞിരപ്പള്ളി ഗ്രേസി മെമ്മോറിയലും 51 പോയിന്റുവീതം നേടി. ക്രോസ്‌കണ്‍ട്രി വിഭാഗത്തില്‍ കോരൂത്തോട് സികെഎം എച്ച്എസ്എസിലെ സാജന്‍ പി. കുര്യാക്കോസ് ഒന്നാം സ്ഥാനവും ജിഷ്ണു ഉണ്ണികൃഷ്ണന്‍ രണ്ടാം സ്ഥാനവും നേടി. ക്രോസ് കണ്‍ട്രി വിഭാഗത്തില്‍ ഫെബ മാത്യു (ഗവ. വിഎച്ച്എസ്എസ് തൃക്കോതമംഗലം) ഒന്നാം സ്ഥാനവും അശ്വതി മേരി ഐപ്പ് (ജെഎം എച്ച്എസ്എസ് വാകത്താനം) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ലോങ്ജമ്പ് (ജൂനിയര്‍ ഗേള്‍സ്) വിഭാഗത്തില്‍ റോഷിണി ദേവസ്യയും (സെന്റ് പീറ്റേഴ്‌സ് കുറുമ്പനാടം), അജിനി അശോകനും (എസ്എച്ച്ജിഎച്ച്എസ് ഭരണങ്ങാനം) ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിട്ടു. 5കിലോമീറ്റര്‍ നടത്ത(സീനിയര്‍ ഗേള്‍സ്)ത്തില്‍ ഗ്രേസി മെമ്മോറിയല്‍ എച്ച്എസ്, പാറത്തോടിലെ സന്ധ്യ സത്യന്‍ ഒന്നും വിസ്മയ വിനോദ് രണ്ടും സ്ഥാനങ്ങള്‍ നേടി. 5 കിലോമീറ്റര്‍ നടത്ത(ജൂനിയര്‍ ബോയ്‌സ്)ത്തില്‍ നിഖില്‍ സുധിലാല്‍ (ഗ്രേസി മെമ്മോറിയല്‍ എച്ച്എസ്,പാറത്തോട്), എം.ആര്‍. അര്‍ജുന്‍ (സെന്റ് മേരീസ് എച്ച്എസ്, വള്ളകം) എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 3 കിലോമീറ്റര്‍ നടത്ത(ജൂനിയര്‍ ഗേള്‍സ്)ത്തില്‍ പാറത്തോട് ഗ്രേസി മെമ്മോറിയല്‍ എച്ച്എസ്സിലെ അമൃതാബിജു ഒന്നാം സ്ഥാനവും എസ്. അഞ്ജു രണ്ടാം സ്ഥാനവും പങ്കിട്ടു. ഷോട്ട്പുട്ട് (4കി.ഗ്രാം) (സബ്ജൂനിയര്‍ ബോയ്‌സ്) ഇനത്തില്‍ അഖില്‍ കെ.എസ്. (ഇത്തിത്താനം എച്ച്എസ്എസ് മലകുന്നം), അമല്‍പ്രസാദ് (വിബിഎസ്എന്‍ എച്ച്എസ്എസ് നീഴൂര്‍) എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ലോങ്ജമ്പ് (സബ് ജൂനിയര്‍ ബോയ്‌സ്) ടിബിന്‍ മാത്യു (എസ്ബിഎച്ച്എസ്എസ് ചങ്ങനാശേരി) ഒന്നാം സ്ഥാനവും ശ്രീഹരി എച്ച്. മോഹന്‍ (സിഎസ്എച്ച് കോട്ടയം) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈജമ്പ് (സബ് ജൂനിയര്‍ ഗേള്‍സ്) ഇനത്തില്‍ മനീഷാബിജു (എസ്എച്ച്ജിഎച്ച്എസ്, ഭരണങ്ങാനം) ഒന്നും നീരജ ബിജു (സെന്റ് ജോര്‍ജ് എച്ച്എസ്, മണിമല) രണ്ടും സ്ഥാനം നേടി. ഡിസ്‌കസ്‌ത്രോ (സബ് ജൂനിയര്‍ ഗേള്‍സ്)യില്‍ നവ്യചന്ദ്രന്‍ (സെന്റ് ജോസഫ്‌സ് യുപിഎസ്, വെള്ളിലാപ്പള്ളി), ശ്രുതി പ്രകാശ് (സെന്റ് ജോസപ്‌സ് ജിഎച്ച്എസ്, ചങ്ങനാശേരി) എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഷോട്ട്പുട്ട് (സീനിയര്‍ ഗേള്‍സ്) വിഭാഗത്തില്‍ ആതിര ആന്റണി (സികെഎം എച്ച്എസ്എസ് കോരൂത്തോട്) ഒന്നാം സ്ഥാനവും ജിസ് ജോയി (വിബിഎസ്എന്‍ എച്ച്എസ്എസ്, നീഴൂര്‍) രണ്ടാം സ്ഥാനവും നേടി. 5,000 മീറ്റര്‍ (സീനിയര്‍ഗേള്‍സ്) ഇനത്തില്‍ സന്ധ്യ സത്യന്‍ (ഗ്രേസി മെമ്മോറിയല്‍ കോരൂത്തോട്) ഒന്നാം സ്ഥാനവും ജെന്‍സി ടോമി ( സെന്റ് ആന്‍സ് എച്ച്എസ്എസ് കുര്യനാട്) രണ്ടാം സ്ഥാനവും നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.