കോട്ടയം: ഡിസിബുക്സ് സംഘടിപ്പിക്കുന്ന പുസ്തമേളയ്ക്ക് മാമ്മന്‍മാപ്പിള ഹാളില്‍ തുടക്കമായി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുസ്തകമേളയില്‍ ഒന്നരലക്ഷം പുസ്തകങ്ങളുടെ ശേഖരമാണുള്ളത്. രാജ്യത്തും വിദേശത്തുമുളള പ്രമുഖ പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ മേളയിലുണ്ട്. 60,000 രൂപ വിലയുള്ള 32 വാല്യങ്ങളുള്ള ബ്രിട്ടാനിക്ക എന്‍സൈക്ലോപീഡിയ, 10,000 രൂപ വിലയുള്ള 18 വാല്യമുള്ള 18 പുരാണങ്ങള്‍, 7,000 രൂപ വിലയുള്ള ലോക ഇതിഹാസ കഥകള്‍ എന്നിവ ഇവിടെ ലഭിക്കും. ചില പുസ്തകങ്ങള്‍ക്ക് 80ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. എഞ്ചിനീയറിങ്, ആര്‍ട്സ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പുസ്തകങ്ങളുടെ പ്രത്യേക വിഭാഗം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലയാള സാഹിത്യം, നിഘണ്ടു, കുട്ടികളുടെ പ്രസിദ്ധീകരണങ്ങള്‍, കഥകള്‍, ആത്മീയ പ്രസിദ്ധീകരണങ്ങള്‍ എന്നിവ മേളയില്‍ ഇടംനേടിയിട്ടുണ്ട്. മേള 23ന് സമാപിക്കും. ദിവസവും രാവിലെ 10 മുതല്‍ വൈകിട് 9 വരെയാണ് സന്ദര്‍ശനസമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: