ചങ്ങനാശ്ശേരി: എംജി സര്‍വ്വകലാശാലയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവര്‍ക്ക് ഇപ്പോഴും ഭാരതം ഭരിക്കുന്നത് യുപിഎ സര്‍ക്കാരെന്നാണ് ധാരണ. സര്‍വ്വകലാശാലയുടെ ബിഎ എക്കണോമിക്സ് രണ്ടാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയിലെ ചോദ്യത്തിനുള്ള ഉത്തരം നല്‍കിയിരിക്കുന്നത് കണ്ടാല്‍ യുപിഎ സര്‍ക്കാരാണ് അധികാരത്തിലിരിക്കുന്നതെന്ന് തോന്നും.
മോഡേണ്‍ ബാങ്കിംഗ് എന്ന വിഷയത്തില്‍ 11-ാം നമ്പര്‍ ചോദ്യം ഭാരതത്തിലെ ഇപ്പോഴത്തെ ധനകാര്യമന്ത്രി ആരെന്നതാണ്. ഇതിനുത്തരമായി നാല് പേരുകള്‍ നല്‍കിയിട്ടുണ്ട്.
പി. ചിദംബരം, പ്രണാബ്കുമാര്‍ മുഖര്‍ജി, പി.വി നരസിംഹറാവു, മന്‍മോഹന്‍സിംങ് എന്നീ പേരുകളാണ് നല്‍കിയിരിക്കുന്നത്. ഒരുത്തരം പോലും ശരിയല്ലെന്നിരിക്കേ ഇതിലേത് എഴുതിയാലാണ് മാര്‍ക്ക് ലഭിക്കുകയെന്ന ആശങ്ക കുട്ടികള്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: