സോച്ചി: ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ഗെയിമില്‍ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദിന് തകര്‍പ്പന്‍ വിജയം.
34 നീക്കങ്ങള്‍ക്കൊടുവിലാണ് ആനന്ദ് നിലവിലെ ലോക ചാമ്പ്യനായ നോര്‍വേയുടെ മാഗ്നസ് കാള്‍സണെ തകര്‍ത്തത്.
രണ്ടാം ഗെയിമില്‍ കാള്‍സനോട് പരാജയപ്പെട്ട ആനന്ദ് തകര്‍പ്പന്‍ തിരിച്ചുവരവാണ് മൂന്നാം ഗെയിമില്‍ നടത്തിയത്.
ആദ്യ ഗെയിമില്‍ കഷ്ടിച്ച് സമനില പാലിച്ച ആനന്ദ് രണ്ടാം ഗെയിമില്‍ 35 നീക്കങ്ങള്‍ക്കൊടുവിലാണ് കാള്‍സനോട് കീഴടങ്ങിയത്. ഇതോടെ മൂന്ന് ഗെയിമുകള്‍ പിന്നിട്ടപ്പോള്‍ ആനന്ദിനും കാള്‍സണും ഒന്നര പോയിന്റ് വിതമായി.
നാലാം ഗെയിം ഇന്ന് നടക്കും. ഈ ഗെയിമില്‍ വെള്ളക്കരുക്കളുടെ ആനുകൂല്യം മാഗ്നസ് കാള്സണ് ലഭിക്കും.
ആദ്യഗെയിമിലെ പോലെ ക്യൂന്‍സ് പോണ് ഓപ്പണിംഗ് രീതി അവലംബിച്ച ആനന്ദ് തുടക്കം മുതലേ കളിയില്‍ പിടിമുറുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: