മണ്ണാര്‍ക്കാട്-പമ്പ കെഎസ്ആര്‍ടിസി സര്‍വീസ് ഇത്തവണയും ഇല്ല

Wednesday 12 November 2014 9:56 am IST

മണ്ണാര്‍ക്കാട്: കാര്‍ഷിക മേഖലയായ മണ്ണാര്‍ക്കാട് നിന്ന് മണ്ഡലകാലത്ത് പമ്പയിലേക്ക് കെഎസ്ആര്‍ടിസി നടത്തിയിരുന്ന സര്‍വീസുകള്‍ ഇത്തവണയില്ല. 2012 ല്‍ തുടങ്ങിയ പമ്പ സര്‍വിസ് നഷ്ടത്തിലാണെന്നു പറഞ്ഞ് 13 ല്‍ നിര്‍ത്തലാക്കിയിരുന്നു. അട്ടപ്പാടി, കാഞ്ഞിരപ്പുഴ, എടത്തനാട്ടുകര ഭാഗങ്ങളിലെ അയ്യപ്പ ഭക്തന്‍മാര്‍ക്ക് ഈ സര്‍വിസ് സൗകര്യമായിരുന്നു. മണ്ണാര്‍ക്കാട് ഡിപ്പോയില്‍ 43 ബസുകളാണുള്ളത്. 38 സര്‍വിസുകളും നടത്തുന്നു. ഈ വരഷം രണ്ട് ബസുകള്‍ പമ്പയിലേക്ക് പമ്പയില്‍ ലോക്കല്‍ സര്‍വിസിനായി വിട്ടുകൊടുക്കാന്‍ നീക്കമുള്ളതായി അറിയുന്നു. ഡീസലിന്റെ വലി കുറച്ചിട്ടും സര്‍വീസ് നഷ്ടമാണെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ഭക്തര്‍ ചോദിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.