നെ പ്യി തോ: മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് തുന്‍ റസാക്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ച്ചയ്ക്കിടെ മെയ്ക്ക് ഇന്ത്യ കാമ്പയിന് പദ്ധതിയെപ്പറ്റി വിശദീകരിച്ച മോദി മലേഷ്യന്‍ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
നിക്ഷേപത്തിന് ആവശ്യമായ നല്ല അവസരങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാണെന്ന് മോദി മലേഷ്യന്‍ പ്രധാനമന്ത്രിയോട് വ്യക്തമാക്കി. മലേഷ്യയിലെ അവസരങ്ങള്‍ ഇന്ത്യയിലെ കമ്പനികള്‍ നോക്കുന്നതിനോട് താല്പര്യമുണ്ടെന്ന് നജീബ് തുന്‍ റസാക്കും മോദിയോട് അറിയിച്ചു. ഇതു സംബന്ധിച്ച കാര്യങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. ഇരു രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ രണ്ട് പ്രധാനമന്ത്രിമാരും പരസ്പരം ക്ഷണിച്ചിട്ടുണ്ടെന്നും ട്വീറ്റില്‍ പറയുന്നു.
ബുധനാഴ്ച നടക്കുന്ന പന്ത്രണ്ടാമത് ആസിയന്ഇന്ത്യ ഉച്ചകോടിയില്‍ മോദി പങ്കെടുക്കുന്നുണ്ട്. വിവിധ പരിപാടികളിലായി നിരവധി രാജ്യങ്ങളിലെ ഗവണ്മെന്റുമായും സംസ്ഥാന തലവന്മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: