പെട്രോള്‍, ഡീസല്‍ വില കുറഞ്ഞേക്കും

Wednesday 12 November 2014 12:48 pm IST

ന്യൂദല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുറയും. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജ്യത്തെ പ്രമുഖ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് ഒരു രൂപ കുറയ്ക്കുമെന്നാണു സൂചന. ഈ മാസം 15 നു പുതിയ വില നിലവില്‍ വരുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ജൂണിനുശേഷം പെട്രോളിന് ഇത് ഏഴാം തവണയും ഡീസലിന് മൂന്നാം തവണയുമാണ് വില കുറയ്ക്കുന്നത്. രാജ്യാന്തര വിലനിലവാരമനുസരിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില നിര്‍ണയിക്കുന്നതിനുള്ള എണ്ണക്കമ്പനികളുടെ യോഗം എല്ലാ മാസവും രണ്ടുപ്രാവശ്യം നടത്താറുണ്ട്. 15 ദിവസത്തെ ശരാശരി വിലയുടെ അടിസ്ഥാനത്തിലും ഡോളര്‍-രൂപ വിനിമയ നിരക്കിന്റെയും അടിസ്ഥാനത്തിലാണ് പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കുന്നത്. രാജ്യാന്തര വിപണിയില്‍ അടുത്ത ദിവസങ്ങളില്‍ എണ്ണവില കുറഞ്ഞാല്‍ കൂടുതല്‍ കുറവ് പ്രതീക്ഷിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.