മുംബൈ: മഹാരാഷ്ട്രാ നിയമസഭാ സ്പീക്കറായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഹരിബാവു ബാഗ്ദേ തെരഞ്ഞെടുക്കപ്പെട്ടു.
നേരത്തെ കോണ്‍ഗ്രസും ശിവസേനയും സ്പീക്കര്‍ സ്ഥാനത്തേക്ക് പ്രഖ്യാപിച്ചിരുന്ന സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചിരുന്നു.
ഇതേ തുടര്‍ന്ന് ഔറംഗാബാദ് ജില്ലയിലെ പുലാംബരി നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഹരിബാവു സ്പീക്കര്‍ സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
അതിനിടെ മൂന്ന് ദിവസത്തെക്ക് പ്രത്യേക നിയമസഭാ സമ്മേളനം ഉണ്ടാകുമെന്ന് പ്രോ ടേം സ്പീക്കര്‍ ജെപി ഗാവിത് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: