സിപിഎമ്മിനെതിരെ വിമര്‍ശനവുമായി പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്

Wednesday 12 November 2014 2:19 pm IST

തിരുവനന്തപുരം: പൂട്ടിയ ബാര്‍ തുറക്കുന്നതിന് കോഴ പണം വാങ്ങിയെന്ന ആരോപണത്തിന് വിധേയനായ മാണി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന ആവശ്യവുമായി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സി.പി.എമ്മിനെതിരെ പരോക്ഷ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. മണിയോടുള്ള സിപിഎമ്മിന്റെ മൃദു സമീപനത്തെ എതിര്‍ത്തു കൊണ്ടായിരുന്നു പന്ന്യന്റെ വിമര്‍ശനം. അഴിമതിക്കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്നായിരുന്നു പന്ന്യന്റെ പരാമര്‍ശം. മാണി മികച്ച ധനകാര്യ മന്ത്രിയാണെന്നും മുഖ്യമന്ത്രിയാവാന്‍ യോഗ്യനെന്നും ചിലര്‍ പറയുന്നു. എന്നാല്‍ ആ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്നും പന്ന്യന്‍ വ്യക്തമാക്കി. മാണിയ്‌ക്കെതിരെ സമരവും നിയമപോരാട്ടവും സി.പി.ഐ തുടരുമെന്നും അഴിമതിക്കട്ടില്‍ ചുമക്കാന്‍ സി.പി.ഐയെ കിട്ടില്ലെന്നും പന്നയന്‍ തുറന്നടിച്ചു. സിപിഎമ്മിന്റേതു പോലെ പാതി വഴിയില്‍ നിലച്ച സമരങ്ങളല്ല സിപിഐയുടേതെന്നും തങ്ങള്‍ നടത്തിയിട്ടുള്ളത് വിജയിച്ച സമരങ്ങള്‍ മാത്രമാണെന്നും പന്ന്യന്‍ വ്യക്തമാക്കി. അഡ്ജസ്റ്റ്‌മെന്റ് സമരങ്ങള്‍ക്ക് തങ്ങളെ കിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. അതിനാല്‍ തന്നെ ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം.മാണി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും  പന്ന്യന്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.