കോട്ടയം: വീണ്ടും കാഞ്ഞിരപ്പള്ളി. നാഗമ്പടം മൈതാനിയില്‍ നടന്നു വന്ന ജില്ലാ സ്കൂള്‍ കായികമേളയില്‍ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. വിജയികള്‍ 300 പോയിന്റ് നേടിയപ്പോള്‍ 199 പോയിന്റുമായി ചങ്ങനാശ്ശേരി രണ്ടാംസ്ഥാനത്തെത്തി. 65 പോയിന്റുമായി പാലാ മൂന്നാം സ്ഥാനത്തും. സ്കൂള്‍ ഇനത്തില്‍ സെന്റ് പീറ്റേഴ്സ് കുറുമ്പനാടം 123 പോയിന്റുമായി ജേതാക്കളായി. 11 പോയിന്റുമായി സികെഎം എച്ച്എസ്എസ് കോരുത്തോട് കടുത്ത മത്സരത്തിലൂടെ രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തെത്തിയ ഗ്രേസ് മെമ്മോറിയല്‍ എച്ച്എസ്എസ് 98 പോയിന്റ് കരസ്ഥമാക്കി.
സമാപനസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി യംഗം അനിതാ ഷാജി അദ്ധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ്കുമാര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: