അഫ്ഗാനില്‍ സ്ഫോടനം ; 7 മരണം

Wednesday 12 October 2011 3:20 pm IST

കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ആറ് പൊലീസുകാരും ഒരു ഗോത്രവര്‍ഗ നേതാവും കൊല്ലപ്പെട്ടു. കാണ്ഡഹാര്‍ പ്രവിശ്യയിലെ സഹാരി ജില്ലയിലാണ് സംഭവം. ഗോത്രവര്‍ഗ നേതാവിന് അകമ്പടി പോകുകയായിരുന്നു പൊലീസുകാര്‍. അബ്ദുള്ള വാലി ഖാനാണു കൊല്ലപ്പെട്ട നേതാവ്. ഇദ്ദേഹത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പോലീസ് അറിയിച്ചു. ജില്ലാ വികസന കൗണ്‍സില്‍ അംഗം കൂടിയാണ് വാലി ഖാന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.