ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം മങ്കൊമ്പില്‍ 16ന് ആരംഭിക്കും

Wednesday 12 November 2014 9:48 pm IST

    പാലാ: ഭാരതീയ വിദ്യാനികേതന്‍ കോട്ടയം ജില്ലാ സ്‌കൂള്‍ കലോത്സവം 16, 17 തീയതികളില്‍ ഐങ്കൊമ്പ് അംബികാ വിദ്യാഭവനില്‍ നടക്കും. ജില്ലയിലെ മുപ്പതോളം വിദ്യാലയങ്ങളില്‍ നിന്നുള്ള 2,500ഓളം കലാപ്രതിഭകള്‍ വിവിധ മത്സരങ്ങളിലായി തങ്ങളുടെ മികവിന്റെ മാറ്റുരയ്ക്കും. ശിശു, ബാല, തരുണ, കിഷോര്‍ എന്നീ നാലു വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. നൃത്തം, സംഗീതം, അഭിനയം, നാടകം, സംസ്‌കൃതോത്സവം, പ്രസംഗം, കാവ്യകേളി, കഥാപ്രസംഗം, രചനാമത്സരങ്ങള്‍ തുടങ്ങി വിവിധങ്ങളായ എണ്‍പതോളം ഇനങ്ങളില്‍ കുരുന്നു കലാപ്രതിഭകള്‍ ഇവിടെ സര്‍ഗ്ഗവൈഭവം തീര്‍ക്കും. കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 16ന് രാവിലെ 9ന് സിനിമാതാരം നിഷാന്ത് സാഗര്‍ കലാമേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. മന്ത്രി കെ. എം. മാണി മുഖ്യപ്രഭാഷണം നടത്തും. ജോയി എബ്രഹാം എംപി വിശിഷ്ടാതിഥിയായിരിക്കും. അംബികാ വിദ്യാഭവന്‍ പ്രസിഡന്റ് ഡോ. എന്‍. കെ. മഹാദേവന്‍ അദ്ധ്യക്ഷത വഹിക്കും. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. വിനോദ് കുമാര്‍, ഭാരതീയ ജനതാ പാര്‍ട്ടി സംസഥാന ജനറല്‍ സെക്രട്ടറി അഡ്വ. നാരായണന്‍ നമ്പൂതിരി എന്നിവര്‍ സന്ദേശം നല്‍കും. പ്രിന്‍സിപ്പല്‍ ലളിതാംബിക കുഞ്ഞമ്മ സ്വാഗതവും കലാമേള ജനറല്‍ കണ്‍വീനര്‍ ബിജു കൊല്ലപ്പള്ളി നന്ദിയും പറയും. 17ന് 3.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഭാരതീയ വിദ്യാനികേതന്‍ ജില്ലാ അദ്ധ്യക്ഷന്‍ ഡോ. ടി.വി. മുരളീവല്ലഭന്‍ അദ്ധ്യക്ഷത വഹിക്കും. വിിധ സാമൂഹ്യ- സാംസ്‌കാരിക- രാഷ്ട്രീയ നായകര്‍ ട്രോഫികള്‍ വിതരണം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ വി.എസ്. രാധാകൃഷ്ണന്‍ നായര്‍ സ്വാഗതവും വിദ്യാലയ സെക്രട്ടറി ടി.എന്‍. സുകുമാരന്‍ നായര്‍ നന്ദിയും പറയും. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വി.എസ്. രാധാകൃഷ്ണന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ ബിജു കൊല്ലപ്പള്ളി, പ്രിന്‍സിപ്പല്‍ ലളിതാംബിക കുഞ്ഞമ്മ, കെ.പി.ദാമോദരന്‍, പി.ജി. മോഹന്‍ദാസ്, സിഎസ്പി കുട്ടി എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.