റവന്യൂ ജില്ലാ ശാസ്ത്ര- ഗണിതശാസ്ത്രമേള ഇന്നാരംഭിക്കും

Wednesday 12 November 2014 9:51 pm IST

പാലാ: കോട്ടയം റവന്യൂ ജില്ലാ ശാസ്ത്ര- ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകള്‍ 13, 14 തീയതികളില്‍ കിടങ്ങൂര്‍ എന്‍എസ്എസ് എച്ച്എസ്എസ്, സെന്റ് മേരീസ് എച്ച്എസ്എസ്, എയ്ഡഡ് യുപിസ്‌കൂള്‍, ഗവ. എല്‍പിബി സ്‌കൂള്‍ എന്നിവിടങ്ങളിലായി നടക്കും. 13ന് രാവിലെ 9ന് അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് മേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി വിവിധ ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുക്കും. സമാപന സമ്മേളനം 14ന് വൈകിട്ട് 4ന് കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ് ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ നിന്ന് ഏഴായിരത്തോളം പ്രതിഭകള്‍ മേളയില്‍ പങ്കെടുക്കും. എയിഡഡ് യുപി സ്‌കൂള്‍ കിടങ്ങൂര്‍ സൗത്തില്‍ നടക്കുന്ന പ്രവൃത്തി പരിചയമത്സരഇനങ്ങള്‍- ചന്ദനത്തിരി നിര്‍മ്മാണം, കയര്‍ കൊണ്ടുള്ള ചവിട്ടിമെത്തകള്‍, ബുക്ക് ബൈന്‍ഡിങ്, ചിരട്ട കൊണ്ടുള്ള ഉത്പന്നങ്ങള്‍, ലോഹത്തകിടുകൊണ്ടുള്ള പ്രവര്‍ത്തനം, മരപ്പണി, വോളിബോള്‍ നെറ്റ് നിര്‍മ്മാണം എന്നിവയാണ്. മറ്റു പ്രവൃത്തി പരിചയമേളകള്‍ കിടങ്ങൂര്‍ സെന്റ് മേരീസ് എച്ച്എസ്എസിലാണ് നടക്കുന്നതെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ജെസി ജോസഫ്, പബ്ലിസിറ്റി കണ്‍വീനര്‍ സി.ആര്‍. പ്രദീപ്കുമാര്‍ എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.