സിപിഎം ഓഫീസിന് സമീപവും നിലം നികത്തല്‍

Wednesday 12 November 2014 9:54 pm IST

മങ്കൊമ്പിലെ പാര്‍ട്ടി ഓഫീസിന് സമീപം ഗ്രാവലടിച്ച് നിലം നികത്തുന്നു

കുട്ടനാട്: നിലം നികത്തലിനെതിരെ വാതോരാതെ പ്രസംഗിക്കുന്ന സിപിഎം ഓഫീസിന് സമീപവും നിലം നികത്തല്‍. കണ്ടില്ലെന്ന് നടിച്ച് നേതാക്കളും അണികളും. ചമ്പക്കുളം പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ കുട്ടനാട് ചെത്തുതൊഴിലാളി ഓഫീസിന് തൊട്ടുപിന്നിലാണ് ഗ്രാവലടിച്ച് നിലം നികത്തുന്നത്. പാര്‍ട്ടി ഓഫീസിന്റെ തൊട്ടരികില്‍ നടക്കുന്ന നിലം നികത്തലിനെതിരെ പ്രതികരിക്കാന്‍ നേതൃത്വം തയാറായിട്ടില്ല. സിപിഎം ഓഫീസിന് സമീപമായതിനാല്‍ മറ്റാരും ഈ പ്രദേശത്തേക്ക് ശ്രദ്ധിക്കാറില്ല. ഇതും നിലം നികത്തുകാര്‍ക്ക് ഗുണകരമായിരിക്കുകയാണ്. നേരത്തെ സിപിഎം സമ്മേളനങ്ങളില്‍ പലതിലും നേതാക്കളുടെ ഒത്താശോടെ നിലം നികത്തല്‍ നടക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. രാമങ്കരി, മുട്ടാര്‍, പുളിങ്കുന്ന് ലോക്കല്‍ കമ്മറ്റി സമ്മേളനങ്ങളിലും നിലം നികത്തലിന് ഒത്താശ ചെയ്യുന്നതിനെതിരെ അണികള്‍ ആഞ്ഞടിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.