പാലാ: ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി മീനച്ചില്‍ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തില്‍ പാലായില്‍ സായാഹ്ന ധര്‍ണ നടത്തി. ളാലം പാലം കവലയില്‍ നടന്ന ധര്‍ണ ജില്ലാ സെക്രട്ടറി വി. മുരളീധരന് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് വി.പി. മോഹനന്, വര്‍ക്കിങ് പ്രസിഡന്റ് ഡോ. എസ്. സുകുമാരന്‍ നായര്‍, ജനറല്‍ സെക്രട്ടറി കെ.കെ. ശശിദ, സംഘടനാ സെക്രട്ടറി സിബി മേവിട, വൈസ് പ്രസിഡന്റ് കെ.കെ. രാജന്, ഖജാന്‍ജി കെ. ഹരിദാസ്, എം. ചന്ദ്രന്, രാജേഷ്, രാജശേഖരന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: