ജയിലുകളിലെ മതപരിവര്‍ത്തനം തടയണം: ശ്രീ ശ്രീ രവിശങ്കര്‍

Wednesday 12 November 2014 10:05 pm IST

തുംകൂര്‍: രാജ്യമെമ്പാടും ജയിലുകളില്‍ വര്‍ദ്ധിച്ചു വരുന്ന മതപരിവര്‍ത്തനങ്ങളില്‍ ആര്‍ട്ട് ഓഫ് ലിവിങ് ഗുരുജി ശ്രീ ശ്രീ രവിശങ്കര്‍ ഉത്കണ്ഠ രേഖപ്പെടുത്തി. കര്‍ണാടകത്തിലെ തുംകൂറില്‍ സന്ത് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മതപരിവര്‍ത്തനം തടയാന്‍ ഫലവത്തായ സംവിധാനങ്ങള്‍ ആസൂത്രണം ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനസംഖ്യ ഭാരതത്തിന് ശാപമല്ല, മറിച്ച് അനുഗ്രഹമാണ്, സമൂഹം ചെയ്യേണ്ടത് അന്ധ വിശ്വാസങ്ങളും ജാതീയതയും ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുകയാണ്, അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.