കൊച്ചി: മഹാരാഷ്ട്രയില്‍ ബിജെപിക്ക് പിന്തുണ നല്‍കാനുള്ള എന്‍സിപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തില്‍ കേരളത്തില്‍ പ്രതിഷേധം. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗമാണ് ബഹളത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്. ഇതോടെ എന്‍സിപി സംസ്ഥാന ഘടകത്തില്‍ പിളര്‍പ്പിനുള്ള സാധ്യതയുമേറി. തോമസ് ചാണ്ടി എംഎല്‍എയുടെ നേതൃത്വത്തിലുള്ള പ്രബലവിഭാഗം ബിജെപിയെ പിന്തുണക്കാനുള്ള തീരുമാനത്തിനൊപ്പമാണ്.
സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്, എ. കെ. ശശീന്ദ്രന് എംഎല്‍എ എന്നിവര്‍ കേന്ദ്ര തീരുമാനത്തിനെതിരാണ്. ഉഴവൂര്‍ വിജയനെ അനുകൂലിക്കുന്ന വിഭാഗമാണ് ഇന്നലെ യോഗത്തില്‍ ബഹളമുണ്ടാക്കിയത്.
ബിജെപിയെ പിന്തുണക്കാനുള്ള തീരുമാനത്തെക്കുറിച്ച് കേന്ദ്ര നേതൃത്വം വിശദീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം. തോമസ് ചാണ്ടി എംഎല്‍എ യോഗത്തിനെത്തിയില്ല. ഇരുവിഭാഗവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയതോടെ യോഗം ബഹളത്തില്‍ കലാശിച്ചു. കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമെന്നും തത്കാലം പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും പിന്നീട് ഉഴവൂര്‍ വിജയന് പറഞ്ഞു. എന്നാല്‍ സിപിഎം നേതൃത്വം പാര്‍ട്ടി പിളര്‍ത്താന്‍ ഇവര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: