ലണ്ടന്‍: എടിപി വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെ സെമി പ്രതീക്ഷ നിലനിര്‍ത്തി. ഗ്രൂപ്പ് ബിയിലെ സുപ്രധാന മത്സരത്തില്‍ കാനഡയുടെ മിലോസ് റാവോണിച്ചിനെ മുറെ 6-3, 7-5ന് കീഴടക്കി.
അതേസമയം, ജപ്പാന്റെ കെയ് നിഷികോരിയെ തുരത്തി സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ അവസാന നാലിലേക്ക് ഒരുപടി കൂടി അടുത്തു (6-3, 6-2). ഗ്രൂപ്പില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് ഫെഡറര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: