മെയ്ക്ക് ഇന്‍ ഇന്ത്യ : മലേഷ്യക്ക് മോദിയുടെ ക്ഷണം

Wednesday 12 November 2014 11:42 pm IST

മ്യാന്‍മറില്‍ നടക്കുന്ന 12-ാമത് ഭാരത-ഏഷ്യന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്നു

നേപ്യിഡോ: പത്തുദിവസത്തെ വിദേശ സന്ദര്‍ശനത്തിനായി മ്യാന്മറിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് തുന്‍ റസാകുമായി ചര്‍ച്ചനടത്തി. സന്ദര്‍ശന വേളയില്‍ ഭാരതത്തിലെ പുതിയ പദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യയെ കുറിച്ച് വിശദീകരിച്ച മോദി മലേഷ്യന്‍ കമ്പനികളെ സ്വാഗതം ചെയ്യുന്നതായും അറിയിച്ചു. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര-വാണിജ്യബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്. മലേഷ്യന്‍ വിപണിക്ക് ഭാരത കമ്പനികളുടെ പങ്കാളിത്തം അത്യാവശ്യമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

അതേസമയം, മറ്റു രാജ്യങ്ങള്‍ക്കു മാതൃകയാക്കാവുന്ന ചെലവ് കുറഞ്ഞ രീതിയിലാണ് മലേഷ്യയിലെ ഗൃഹനിര്‍മ്മാണം. 2022-ഓടെ എല്ലാ ഭാരതീയര്‍ക്കും സ്വന്തമായി വീട് എന്ന പദ്ധതി പൂര്‍ത്തീകരിക്കാവുന്നതാണ്. സൗത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ചയാണ് മ്യാന്മറിലെത്തിയത്.

മ്യാന്മര്‍ പ്രസിഡന്റ് തെയ്ന്‍ സെയ്‌നുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തി. ഇരു രാജങ്ങളിലേയും പ്രധാന നഗരങ്ങളായ ന്യൂദല്‍ഹി, നേപ്യിഡോ എന്നിവിടങ്ങളിലെ വ്യാപാര വാണിജ്യ ബന്ധങ്ങള്‍ വളര്‍ത്തുന്നത് സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തി. കൂടാതെ ആസിയാന്‍ സന്ദര്‍ശനത്തിനെത്തിയ മറ്റ് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ തലവന്മാരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.