പറവൂര്‍ പെണ്‍‌വാണിഭം: സി.പി.എം പ്രാദേശിക നേതാവ് കീഴടങ്ങി

Tuesday 28 June 2011 4:54 pm IST

കൊച്ചി: പറവൂര്‍ പീഡന കേസിലെ പ്രതിയും സി.പി.എം പ്രാദേശിക നേതാവും പുത്തന്‍കുരിശ് മുന്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായ എല്‍ദോ കെ. മാത്യു കീഴടങ്ങി. കൊച്ചി ക്രൈംബ്രാഞ്ച് ഓഫിസില്‍ രാവിലെ 11 മണിയോടെയാണ് എല്‍ദോ കീഴടങ്ങിയത്. സി.പി.എം ലോക്കല്‍ സെക്രട്ടറി തോമസ് വര്‍ഗീസിനൊപ്പം എല്‍ദോയും പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എല്‍ദോയുടെ വാഹനത്തിലാണ് തോമസും മറ്റൊരു പ്രതി സ്വരാജും തിരുവനന്തപുരത്തേക്കു പോയത്. തമ്പാനൂരിലെ ലോഡ്ജില്‍ വച്ചാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. എല്‍ദോയുടെ സാന്‍ട്രോ കാര്‍ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. കൊച്ചി റിഫൈനറിയില്‍ ബോയിലര്‍ ഓപ്പര്‍റേറ്ററാണ്‌ എല്‍ദോ. റിഫൈനറി എം‌പ്ലോയീസ് യൂണിയന്‍ സെക്രട്ടറിയുമാണ്‌. തോമസിനെയും സ്വരാജിനെയും പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.