പ്രദക്ഷിണം വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍. മലിന ശരീരനായും, മലിനവാക്കായും (മറ്റെന്തെങ്കിലും പിറുപിറുത്തുകൊണ്ടോ, എന്തെങ്കിലും ചവച്ചുകൊണ്ടോ) മാലജപിച്ചുകൊണ്ട് വേഗത്തിലും താളത്തിലും പാട്ടുപാടിക്കൊണ്ടും (കീര്‍ത്തനം ആവാം).
രണ്ടുപേര്‍ ചേര്‍ന്നും അലക്ഷ്യനായും പ്രദക്ഷിണം വയ്ക്കരുത് എന്നതാകുന്നു. ഗുരുതുല്യമായോ, മാതാവോ അല്ലാത്ത സ്ത്രീ, സാധാരണയായ ബാലന് സ്വഗൃഹം, കിണറ് കുളം ഇവകള്‍ക്ക് വലംവെയ്ക്കാന് പാടില്ല. ഗര്‍ഭിണിയായ സ്ത്രീ തലയില്‍ ഒരു കുടം എണ്ണയുമായിപ്പോകുംപോലെ സാവധാനം ശ്രദ്ധിച്ച് എന്നീ പ്രദക്ഷിണ ഉപമ. കൂടാതെ അടിവച്ച് നീങ്ങുകയും ഉത്തമം.
ക്ഷേത്രത്തില്‍ ചെന്നാല്‍ അഞ്ചു പ്രദക്ഷിണം മനസ്സില്‍ ചെയ്യാം. ഒന്ന് മൂലബിംബത്തിനു ചുറ്റും, രണ്ടാമത് ശ്രീകോവിലിനു ചുറ്റും, മൂന്നാമത് ക്ഷേത്രത്തിനു ചുറ്റും, നാലാമത് പുറംവാതില്‍ ചുറ്റി, അഞ്ചാമതായി ആത്മപ്രദക്ഷിണവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: