നെയ്റോബി: മയക്കുമരുന്നു കടത്തു കേസില്‍ മുന്‍ ബോളിവുഡ് താരം മംമ്താ കുല്‍ക്കര്‍ണിയും ഭര്‍ത്താവ് വിജയ് വിക്കി ഗോസ്വാമിയും കെനിയയില്‍ അറസ്റ്റിലായി.
ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ഏജന്‍സി മൊംബാസാ പൊലീസുമായി ചേര്‍ന്നുനടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇരുവരും പിടിക്കപ്പെട്ടത്. ‘കരണ്‍ അര്ജുന്’, ‘ബാസി’ തുടങ്ങി തൊണ്ണൂറുകളിലെ പല ജനപ്രിയ ചിത്രങ്ങളിലും നായികയായിരുന്നു.
2002ല്‍ റിലീസായ കഭീ തും കഭീ ഹം എന്ന ചിത്രത്തിലായിരുന്നു ഇവര്‍ അവസാനമായി അഭിനയിച്ചത്.
11.5 ടണ്‍ മാന്‍ഡ്രാക്സ് കടത്തിയതിന് 97ലും വിക്കി പിടിക്കപ്പെട്ടിരുന്നു. 25 വര്‍ഷത്തേക്കാണ് ഇയാളെ അന്ന് ശിക്ഷിച്ചത്. പിന്നീട് നല്ലനടപ്പിനെത്തുടര്‍ന്ന് ശിക്ഷാകാലാവധി 15 ആയി കുറക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: